പരപ്പനങ്ങാടി:എം. എസ് എം കല്ലിങ്ങല്‍ പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന മലപ്പുറം ജില്ലാ ക്രോസ് കണ്‍ട്രി മത്സരത്തില്‍ പരപ്പനാട് വാക്കേഴ്‌സ് താരം ടി. വിഷ്ണുവിന് വെങ്കല മെഡല്‍ ലഭിച്ചു.
പുരുഷ വിഭാഗം 10 കിലോമീറ്റര്‍ ഓട്ടത്തിലാണ് മെഡല്‍ ലഭിച്ചത്. ദാസന്റെയും റീജ ദമ്പതികളുടെ മകനാണ്. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് പരിശീലകരായ കെ.ടി. വിനോദിന്റെയും ഉനൈസ്. സി.പിയുടെയും കീഴിലാണ് പരിശീലനം നടത്തുന്നത്.
ഈ വരുന്ന 18 ന് കാസര്‍കോഡ് വെച്ച് നടക്കുന്ന സംസ്ഥാന ക്രോസ് കണ്‍ട്രി മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയും നേടിയിട്ടുണ്ട്. വി.ഉണ്ണിമായയാണ് വാക്കേഴ്‌സ് ക്ലബ്ബില്‍ നിന്നും യോഗ്യത നേടിയ മറ്റൊരു താരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




