താനൂരില്‍ പുല്‍ക്കാടിന് തീപിടിച്ചു

താനൂര്‍: താനൂരില്‍ ഗവണ്‍മെന്റ് ആശുപത്രിക്ക് പിറക് വശത്തെ പുല്‍കാടിന് തീപിടിച്ചു. വൈകീട്ടാണ് തീപിടിച്ചത്.

തീ പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തീ അണച്ചു.

സ്‌റ്റേഷന്‍ ഓഫീസര്‍ രാജേന്ദ്ര നാഥ്, സീനിയര്‍ റസ്‌ക്യു ഓഫീസര്‍ നൂറി ഹിലാല്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ സഫ്ത്തര്‍ ഹസ്ഫ്, വിനയ ശീലന്‍, സജീഷ് കുമാര്‍, പ്രഭുലാല്‍, ഹോംഗാര്‍ഡ് മുരളി എന്നിവരടങ്ങിയ ടീമാണ് തീയണച്ചത്.

Share news
error: Content is protected !!
Scroll to Top