Section

malabari-logo-mobile

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; രേഖപ്പെടുത്തിയത് 73.04 ശതമാനം പോളിംഗ്

HIGHLIGHTS : Pudupally by-election; 71.68 percent polling was recorded

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 73.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  വോട്ടര്‍മാരുടെ നീണ്ട നിരയാണ് ബൂത്തുകള്‍ക്ക് മുന്നിലുള്ളത്. അതിനിടെ, പോളിങ് വൈകിയതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പരാതിയുമായി രംഗത്തെത്തി. പോളിങ് സമയം കൂട്ടണമെന്നും അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. പാമ്പാടി, പുതുപ്പള്ളി, മണര്‍കാട് പഞ്ചായത്തുകളിലാണ് ഏറ്റവുംകൂടുതല്‍ വോട്ടര്‍മാരെത്തിയത്. ആറു മണിക്ക് പോളിങ് അവസാനിച്ചെങ്കിലും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തുടര്‍ന്നിരുന്നു.

ചിലയിടങ്ങളില്‍ മഴ പെയ്‌തെങ്കിലും പോളിംഗിനെ കാര്യമായി ബാധിച്ചില്ല. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തിലും ജെയ്ക്ക് സി തോമസ് മണര്‍കാട് എല്‍പി സ്‌കൂള്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!