പി.എസ്.എം.ഒ കോളേജ് ഹിസ്റ്ററി അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

തിരുരങ്ങാടി:പിഎസ്എംഒ കോളേജ് ഹിസ്റ്ററി വിഭാഗം സംഘടിപ്പിച്ച IZinmàk 23 അസോസിയേഷന്‍ പരിപാടി മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്ന ഡോ. കെ. കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു.. ഫാത്തിമ ജെന്ന ടി പി ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങില്‍
, ചരിത്രവിഭാഗം മേധാവി എം സലീന അധ്യക്ഷയായി.

പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഇതിന്റെ ഭാഗമായിനടന്നു . ചടങ്ങില്‍ എം കെ ബാവ (ചെയര്‍മാന്‍ പി. എസ്.എം. ഓ കോളേജ് ),കോളേജ് ചെയര്‍മാന്‍ മുമീസ്, പിഎസ്എംഓ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അസീസ് കെ എന്നിവര്‍ സംസാരിച്ചു.
പ്രൊഫസര്‍ എന്‍ കെ മുസ്തഫ കമാല്‍ പാഷ മെമ്മോറിയല്‍ അവാര്‍ഡ്,
പി അബ്ദുല്‍ റഷീദ് മെമ്മോറിയല്‍ അവാര്‍ഡ്, നബീല്‍ മെമ്മോറിയല്‍ അവാര്‍ഡ്, നെറ്റ് &ജെ. ആര്‍. എഫ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ്, ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ഇന്‍ഡര്‍ ഡിപ്പാര്‍ട്‌മെന്റ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘ഒച്ച’ മാഗസിന്റെ പ്രകാശനവും വേദിയില്‍ നടന്നു.

നിരവധിചരിത്ര വിദ്യാര്‍ത്ഥികളും, അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് അര്‍ഷഹ് രണ്ടാംവര്‍ഷ ചരിത്ര വിദ്യാര്‍ഥി നന്ദി പറഞ്ഞു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top