തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യ ശ്രമം.സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ളവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇവരെ അഗ്നിശമന ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് മാറ്റി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാണ് ആവശ്യം. നേരത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയപ്പോഴും ഈ റാങ്ക് ലിസ്റ്റ് ഉയര്‍ത്തിയില്ലെന്നും തങ്ങളോട് എന്തിനാണ് ഈ വേര്‍ത്തിരിവെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിച്ചു.
സെക്രട്ടറിയേറ്റിന് മുന്നിലെ കെട്ടിടത്തില്‍ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




