Section

malabari-logo-mobile

പ്രവാസി പുനരധിവാസ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയെത്തിയവരുമായ പ്രവാസികളില്‍ നിന്നു...

ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയെത്തിയവരുമായ പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു.
ആറ് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 20 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം വായ്പയായി അനുവദിക്കും.  തിരിച്ചടവ് കാലാവധി 84 മാസം വരെ.  പ്രായപരിധി 65 വയസ്.  പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കും.  ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.  വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം.
പ്രവാസികള്‍ക്കുവേണ്ടി ആവിഷ്‌കരിച്ചിട്ടുള്ളതില്‍ ഏറ്റവും ആകര്‍ഷകമായ വായ്പ പദ്ധതിയാണിത്.  പദ്ധതി പ്രകാരം വായ്പ എടുക്കുന്നവര്‍ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ) വായ്പാ തിരിച്ചടവിന്റെ ആദ്യ നാല് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും.  ഇതിനുപുറമേ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്ക് ആകെ തിരിച്ചടയ്ക്കുന്ന പലിശയുടെ അഞ്ച് ശതമാനം ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്‍പറേഷന്‍ അനുവദിക്കും.
നോര്‍ക്കാ റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പാ അനുവദിക്കുന്നത്.  ഇതിന് നോര്‍ക്കാ റൂട്ട്‌സിന്റെ www.norkaroots.net എന്ന വെബ്‌സൈറ്റിലെ NDPREM-Rehabiliation Scheme for Return NRKs എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്കാറൂട്ട്‌സില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ കത്ത് സഹിതം കോര്‍പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളെ സമീപിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksbcdc.com

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!