കാണാതായ യുവതിയെ കണ്ടത്തി കൊണ്ടുവരികയായിരുന്ന കാര്‍ അപകടത്തില്‍പെട്ട് പോലീസുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ : കാണാതായ യുവതിയെ കണ്ടെത്തികൊണ്ടുവരവെ പോലീസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് വനിത സിവല്‍ പോലീസ് ഓഫീസറടക്കം മൂന്ന് പേര്‍ മരിച്ചു.കൊല്ലം കൊട്ടിയത്ത് നിന്ന് കാണാതായ ഹസീന എന്ന യുവതിയെ കൊണ്ടുവരും വഴി ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്ന അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കരൂരില്‍ വെച്ച്‌
ടാങ്കര്‍ ലോറിയിലിടിക്കുകയായിരുന്നു.
ഹസീന, കൊട്ടിയം സ്‌റ്റേഷനിലെ സിപിഒ ശ്രീകല, ഇവര്‍ സഞ്ചരി്ച്ചിരുന്ന സ്വകാര്യകാറിന്റെ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസുകാരന്‍ നിസാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹസീനയും ശ്രീകലയും സംഭവസ്ഥലത്തുവെ്ച്ചു തന്നെ മരണപ്പെട്ടു. നൗഫല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top