കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തേഞ്ഞിപ്പലം: യൂണിവേഴ്‌സിറ്റി ഒലിപ്രംകടവ് റോഡില്‍ ഹാജിയാര്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തേഞ്ഞിപ്പലം: യൂണിവേഴ്‌സിറ്റി ഒലിപ്രംകടവ് റോഡില്‍ ഹാജിയാര്‍ വളവില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കിലെ സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു.

കാക്കഞ്ചേരിക്കടുത്ത പുൽപ്പറമ്പിൽ മലയിൽ കൊല്ലം കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻ (23) ആണ് മരിച്ചത്.കൂടെ യാത്ര ചെയ്ത  പള്ളിക്കൽ സൗപർണികയിലെ ടി.സുരേഷിന്റെ മകൻ സുജിതിനെ പരുക്കുകളോടെ  കോഴിക്കോട്സ്വകാര്യ ആസ്പത്രിയിൽ പ്രവേധിപ്പിച്ചു.

യൂണിവേഴ്‌സിറ്റി ഭാഗത്ത് നിന്ന് ഒലിപ്രം കടവ് ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്നു ഇരുവരും. എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയെ തുടര്‍ന്ന നിയന്ത്രണംവിട്ട മിനലോറി സമീപത്തെ മതിലിടിച്ച് തകര്‍ത്ത് പറമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന തെങ്ങിലിടിച്ചാണ് ലോറി നിന്നത്‌.

അപകടത്തെ തുടർന്ന് പരുക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിൻ മരണ പെടുകയായിരുന്നു. മാതാവ്:സിന്ധു.സഹോദരങ്ങൾ:ശ്രീരാ ഗ് ,ശ്രീഷ്മ.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •