കൊലവിളി മുദ്രാവാക്യവുമായി കോണ്‍ഗ്രസ്സും: മുപ്പതോളം പേര്‍ക്കെതിരെ കേസ്

ഒറ്റപ്പാലം:  ഡിവൈഎഫ്‌ഐക്കും ബിജെപിക്കും പിന്നാലെ കൊലവിളി മുദ്രാവാക്യവുമായി കോണ്‍ഗ്രസ്സും. ഒറ്റപ്പാ3ല്ത്താണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സക്രട്ടറിയുടെ നേതൃത്വത്തില് നടത്തിയ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയത്. സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സക്രട്ടറി ഡോ സരിന്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഒറ്റപ്പാലം അമ്പലപ്പാറയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് സിപിഎം പ്രവര്‍ത്തകനായ ഹൈദ്രാലിയുടെ പേരെടുത്തുപറഞ്ഞ് പ്രകടനം നടത്തിയത്.
പഞ്ചായത്തംഗത്തെ മര്‍ദ്ധിച്ചുവന്നാരോപിച്ചായിരുന്ന പ്രകടനം.

Share news
error: Content is protected !!
Scroll to Top