Section

malabari-logo-mobile

കോഴിക്കോട് എന്‍ഐടിയില്‍ പ്രതിഷേധം, സംഘര്‍ഷം; വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി മരവിപ്പിച്ചു

HIGHLIGHTS : Protests, clashes at Kozhikode NIT; The suspension of the student was suspended

കോഴിക്കോട്: കോഴിക്കോട് എന്‍ ഐ ടിയില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടി മരവിപ്പിച്ചു. വിദ്യാര്‍ത്ഥി സംഘടനകളുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് തീരുമാനം. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ എന്‍ ഐ ടിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി സംഘര്‍ഷമുണ്ടായിരുന്നു.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എന്‍ ഐ ടി ക്യാമ്പസിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സയന്‍സ് ആന്‍ഡ് സ്പിരിച്വാലിറ്റി എന്ന ക്ലബ്ബാണ് കഴിഞ്ഞ മാസം 22 ന് ഇന്ത്യയുടെ ഭൂപടം കാവി നിറത്തില്‍ തയാറാക്കിയത്. ഇതിനെതിരെ ഇന്ത്യ രാമരാജ്യമല്ലെന്ന പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച ബി ടെക് വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെയും അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റുഡന്റ് ഡീന്‍ നടപടിയെടുത്തത്. അപ്പീല്‍ അതോറിറ്റി വിദ്യാര്‍ഥിയുടെ അപ്പീല്‍ പരിഗണിക്കുന്നത് വരെയാണ് ഈ തീരുമാനം ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!