കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്;പലയിടത്തും സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പലയിടത്തും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. 12 മണിക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ആരംഭിച്ചത്.

എറണാകുളത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ബാരിക്കേഡ് വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ അത് മറികടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 

Share news
error: Content is protected !!
Scroll to Top