പരപ്പനങ്ങാടി: ഉള്ളണം തയ്യലപ്പടിയില്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്നും അടക്ക മോഷ്ടിച്ചു. വാക്കയില്‍ മനോജ് കുമാറിന്റെ കടയില്‍ നിന്നാണ് ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് മുകളില്‍ വിലവരുന്ന അടക്ക മോഷണം പോയിരിക്കുന്നത്. ഏഴ് ചാക്ക് പൊളിക്കാത്ത അടക്കയും 75 കിലോയ്ക്ക് മുകളില്‍ പൊളിച്ച് സൂക്ഷിച്ചിരുന്ന അടക്കയുമാണ് മോഷ്ടിച്ചത്.
ഇന്ന് രാവിലെ കടയുടമ കട തുറക്കാന്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത് മോഷണം നടന്നത് കണ്ടത്. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




