Section

malabari-logo-mobile

നന്ദിനി പാലിനെതിരെ പ്രതിഷേധം; വയനാട്ടില്‍ പശുക്കളുമായി ക്ഷീരകര്‍ഷകര്‍ റോഡിലിറങ്ങി

HIGHLIGHTS : Protest against Nandini milk; Dairy farmers hit the road with cows in Wayanad

നന്ദിനി പാലിനെതിരെ പ്രതിഷേധം ശക്തമാക്കി ക്ഷീരകര്‍ഷകര്‍. വയനാട്ടില്‍ പശുക്കളുമായി കര്‍ഷകര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി.

നന്ദിനി പാലിന്റെ വരവ് നിലവിലുള്ള പാല്‍ സംഭരണത്തെ സാരമായി ബാധിക്കുമെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്. നന്ദിനി കേരളത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

sameeksha-malabarinews

ഇവിടുത്തെ ക്ഷീരകര്‍ഷക സംഘങ്ങള്‍ മില്‍മയിലൂടെയാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ മില്‍മയുടെ വിപണിക്ക് ഇളക്കമുണ്ടായാല്‍ അത് ബാധിക്കുക ക്ഷീരകര്‍ഷകരെയായിരിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

നന്ദിനിയുടെ കേരളത്തിലേക്കുള്ള വരവിനെ മില്‍മയും ശക്തമായി എതിര്‍ത്തു.ഓരോ സംസ്ഥാനവും ഉത്പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ് വില്‍ക്കേണ്ടതെന്നും സഹകരണ തത്വങ്ങളുടെ ലംഘനമാണ് നന്ദിനിയുടെ വരവെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!