പരപ്പനങ്ങാടി: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായ ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം പരപ്പനങ്ങാടി മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി ടൗണില്‍ പന്തംകൊളിത്തി പ്രകടനം നടത്തി.
അസോസിയേഷന്‍ പ്രസിഡന്റ് അഷ്‌റഫ് കുഞ്ഞാവാസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ജനറല്‍ സെക്രട്ടറി ദില്‍ ദാര്‍ മുജീബ് ,വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം എച്ച് എസ്. വിനോദ് എവി്, ജില്ലാ സെക്രട്ടറി മലബാര്‍ ബാവ ഹാജി, ഫൈനാന്‍സ് സെക്രട്ടറി ഹരീഷ് , സെക്രട്ടറിമാരായ ഫിറോസ്, സിയാദ് , ആബിദ് ,യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് മുനീര്‍ സ്റ്റാര്‍, യൂത്ത് വിംഗ് പരപ്പനങ്ങാടി യൂണിറ്റ് പ്രസിഡന്റ് ഷഫീഖ് എന്നിവര്‍ സംബന്ധിച്ചു.




