വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പൊന്നാനി:പൊന്നാനിയില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്‍ പാഞ്ഞു കയറി അപകടം. അപകടത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.പൊന്നാനി എ.വി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞു കയറിയത്.വിദ്യാര്‍ത്ഥികളുടെ പരുക്ക് ഗുരുതരമല്ല.പരിക്ക് പറ്റിയ മൂന്ന് വിദ്യാര്‍ത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top