Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ അഞ്ച് അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം

HIGHLIGHTS : Proposal to set up five fast track courts in Malappuram district

മലപ്പുറം: പോക്സോ, ബലാത്സംഗം, ലൈംഗികാതിക്രമങ്ങളുമുള്‍പ്പെടെയുള്ള കേസുകള്‍ വളരെ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുക എന്ന ഉദ്ദേശേയത്തോടെ ജില്ലയില്‍ പുതുതായി അഞ്ച് അതിവേഗ കോടതികള്‍ (എഫ്ടിഎസ് സി) സ്ഥാപിക്കാന്‍ നിര്‍ദേശം. കോടതികള്‍ എവിടെ സ്ഥാപിക്കണമെന്നത് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ജഡ്ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ മാസം 30ന് മുമ്പ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

2018-ല്‍ ക്രിമിനല്‍ ലോ അമെന്റ്‌മെന്റ് ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കോടതികള്‍. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങിനല്‍കുന്നതിനും കോടതികള്‍ ബാലസൗഹൃദമാക്കുന്നതിന്റെയും ഭാഗമായി പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സഹകരണത്തോടെ സംസ്ഥാനത്ത് ഇതിനകം 28 കോടതികള്‍ സ്ഥാപിച്ചു.

sameeksha-malabarinews

നിലവില്‍ മഞ്ചേരി ജില്ലാ കോടതി ഉള്‍പ്പെടെ 37 കോടതികളാണ് ജില്ലയിലുള്ളത്. ഇതില്‍ 15ഉം മഞ്ചേരിയിലാണ്. പുതിയ കോടതിസമുച്ചയം തുറക്കുന്നതോടെ കൂടുതല്‍ കോടതികള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സൗകര്യവും മഞ്ചേരിയില്‍ ഒരുങ്ങും. 14 കോടി ചെലവിട്ടാണ് കോടതിസമുച്ചയം നിര്‍മിച്ചത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!