Section

malabari-logo-mobile

വെർട്ടിക്കൽ പച്ചക്കറി കൃഷിക്ക് ഹോർട്ടികൾച്ചർ മിഷന്റെ പദ്ധതി

HIGHLIGHTS : Project by the Horticulture Mission for Vertical Vegetable Cultivation

പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ നേതൃത്വത്തിൽ വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസേർച്ചിന്റെ സാങ്കേതിക സഹായത്തോടെയാണു പദ്ധതി.

ഒരു സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കാൻ കഴിയുന്ന നാല് അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, ഐ.ഐ.എച്ച്.ആർ ന്റെ 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി, ബീൻസ് എന്നീ വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാർത്ഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ലഭ്യമാക്കും.  ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാനാകും.

sameeksha-malabarinews

2021-22 മിഷൻ ഫോർ ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ താമസക്കാരായ ഗുണഭോക്താക്കൾക്കായി 330 യൂണിറ്റുകൾ 75 ശതമാനം ധനസഹായത്തോടെ നൽകും.  യൂണിറ്റൊന്നിന് 23,340 രൂപ ചിലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയുടെ 17,505 രൂപ (75 ശതമാനം) സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ വിഹിതവും, 5,835 രൂപ (25 ശതമാനം) ഗുണഭോക്തൃ വിഹിതവുമാണ്.

പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി www.shm.kerala.gov.in സന്ദർശിക്കുക.  അവസാന തീയതി മാർച്ച് ഒന്ന്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!