
മുംബൈ: മഹാരാഷ്ട്രയിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്. മന്ത്രിയെ മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വരുത്തിയാണ് നവാബ് മാലിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. വീട്ടില്‍ നിന്ന് രാവിലെ ഏഴ് മണിക്കാണ് മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് കൊണ്ടുപോയത്.
ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരുമായി നവാബ് മാലിക്ക് നടത്തിയ ഭൂമിയിടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം.




