പാത്രം കഴുകാത്തതിന് വഴക്കുപറഞ്ഞു; മകള്‍ അമ്മയെ ഫ്രൈപാന്‍ കൊണ്ട് അടിച്ചുകൊന്നു

ന്യൂഡല്‍ഹി: പാത്രങ്ങള്‍ കഴുകാത്തതിന് വഴക്കുപറഞ്ഞ അമ്മയെ 14 വയസുകാരി ഫ്രൈപാന്‍ കൊണ്ട് തലക്കടിച്ച് കൊന്നു. അടിച്ച് കൊന്നു. ഞായറാഴ്ച രാത്രി നോയിഡയിലെ സെക്ടര്‍ 77ലാണ് സംഭവം. മരിച്ച യുവതി ഗ്രേറ്റ് നോയിഡയിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയാണ്.
സംഭവത്തില്‍ സെക്ഷന്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യത്തക്ക് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ഒബസര്‍വേഷനല്‍ ഹോമിലേക്ക് മാറ്റഇ

14-ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് അമ്മയ്ക്ക് പരിക്കേറ്റെന്ന് പറഞ്ഞ് പെണ്‍കുട്ടി അയല്‍വാസികളെ വിളിച്ചുവരുത്തുകയായിരുന്നു. ഫ്ളാറ്റിലെത്തിയ അയല്‍വാസികള്‍ തലയില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തോളമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം മകള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
താന്‍ നടക്കാന്‍ പോയി തിരിച്ചുവന്നപ്പോള്‍ അമ്മ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്നാണ് ് പെണ്‍കുട്ടി ആദ്യം പോലീസിനോട് പറഞ്ഞത്

എന്നാല്‍ അയല്‍വാസികളെ പോലീസ് ചോദ്യം ചെയ്യുകയും അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുറത്തുനിന്നുള്ളവര്‍ ഫ്ലാറ്റില്‍ പ്രവേശിച്ചതിന്റെ ലക്ഷണമൊന്നും കണ്ടില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top