HIGHLIGHTS : Prof. V.V. Sivarajan Award to Prof. Santosh Nambi
ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമി (ഐ.എ.എ.ടി.) യുടെ ഈ വര്‍ഷത്തെ പ്രൊഫ. വി.വി. ശിവരാജന്‍ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് കാലിക്കറ്റ് സര്‍വ്വകലാശാലാ ബോട്ടണി വകുപ്പ് സീനിയര്‍ പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിക്ക്. ആസാമിലെ സില്‍ച്ചറിലെ ആസ്സാം യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടക്കുന്ന മുപ്പത്തിനാലാം ഐ.എ.എ.ടി. വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് പുരാസ്‌കാരം സമ്മാനിച്ചത്.
സസ്യ വര്‍ഗ്ഗീകരണ ശാസ്ത്രത്തിനും അസോസിയേഷനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഈസ്റ്റ് ഹിമാലയന്‍ സ്പര്‍മറ്റോഫൈറ്റ് ടാക്‌സോണമി സൊസൈറ്റിയുടെ റ്റോഡ് എഫ്. സ്റ്റ്യൂസി അവാര്‍ഡ് (2020), ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി പ്രൊഫ. പി. മഹേശ്വരി അവാര്‍ഡ് (2022), കാലിക്കറ്റ് സര്‍വ്വകലാശാലാ അച്ചീവേര്‍സ് അവാര്‍ഡ് (2023), .ബീര്‍ബല്‍ സാഹ്നി ബര്‍ത്ത് സെന്റിനറി അവാര്‍ഡ് (2024) തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയ ഡോ. നമ്പി തൊടുപുഴ കാളിയാര്‍ സ്വദേശിയാണ്. അസോസിയേഷന്റെ പ്രൊഫ. വൈ. ഡി. ത്യാഗി അവാര്‍ഡ് നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന ഡോ. എ. പി. ദാസിന് സമ്മാനിച്ചു. മൂന്ന് ദിവസമായി നടക്കുന്ന സെമിനാര്‍ ഇന്ന് തിങ്കളാഴ്ച സമാപിക്കും.