നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചു

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ രണ്ടുമാസം മുന്‍പാണ് നടന് വിലക്കേര്‍പ്പെടുത്തിയത്.

ഈ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക നടനെതിരെ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ പരാതി പിന്‍വലിക്കുകയുള്‍പ്പെടെ ചെയ്തിരുന്നു

നടന് മാധ്യമപ്രവര്‍ത്തക മാപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top