ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം;യുവാവ് പിടിയില്‍

കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയി. കൊല്ലം പനയം സ്വദേശി ദിലീപ് നെല്‍സനെയാണ് യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പോലീസ് പിടികൂടിയത്.

കഴിഞ്ഞദിവസമാണ് ട്രെയിന്‍യാത്രക്കിടെ ഇയാള്‍ നഗ്നതാപ്രദര്‍ശനവും തെറിവിളിയും നടത്തിയത്. മദ്യലഹരിയിലായിരുന്നു ഇയാള്‍. ഇയാള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്തതായും പരാതിയുണ്ട്. ഗുജറാത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍.

ബഹളത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ടിടിആറിന് നേരെയും ഇയാള്‍ കയ്യേറ്റ ശ്രമം നടത്തിയത്രെ.ട്രെയിന്‍ കൊല്ലത്തെത്തിയപ്പോള്‍ സ്‌റ്റേഷനില്‍ ബഹളം വെച്ച ഇയാള്‍ പോലീസിനു നേരെയും കയ്യേറ്റം ചെയ്യാനൊരുങ്ങിയതായും പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top