40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് സരിതയുടെ പരാതി; ആര്യാടനെതിരെ അന്വേഷണം

Probe against Aryadan Muhammed on Saritha S Nair’s complaint

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: മുന്‍ വൈദ്യൂതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. വൈദ്യൂതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനമായത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കൈക്കൂലി വാങ്ങിയെന്ന കാര്യം സോളാര്‍ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാല്‍ പരാതിയില്‍മേല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.

തുടര്‍നടപടികള്‍ വിജിലന്‍സ് വകുപ്പ് സ്വീകരിക്കും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •