രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനി

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനി. നയാര എനര്‍ജിയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ഇന്ധനപ്രതിസന്ധി ഇല്ലെന്ന് കേന്ദ്രം പറയുമ്പോഴാണ് ഇങ്ങനെ ഒരു നടപടി. വരും ദിവസങ്ങളില്‍ എങ്ങനെയാകും പ്രതിസന്ധി എന്ന ആശങ്കയിലാണ് ജനങ്ങള്‍. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് നയാര നല്‍കുന്ന വിശദീകരണം.

ഹോര്‍മുസ് കടലിടുക്ക് ഭാ
ഗീകമായി അടഞ്ഞുകിടക്കുന്നതും, അമേരിക്കയും ഇറാനും പരസ്പരം ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതും ആഗോള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top