ഐഇഎല്‍ടിഎസ് പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന;യുവ നഴ്‌സ് മരിച്ചു

വടക്കഞ്ചേരി:ഉപരിപഠനത്തിനു വിദേശത്തു പോകാന്‍ ഐഇഎല്‍ടിഎസ് പരീക്ഷയെഴുതാന്‍ കൊച്ചിയിലെത്തിയ യുവ നഴ്‌സ് വയറുവേദനയെത്തുടര്‍ന്നു ചികിത്സയ്ക്കിടെ മരിച്ചു. കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് ചടപ്പള്ളിക്കുളമ്പ് മുണ്ടപ്ലാക്കല്‍ ജോണിന്റെയും(റെജി)ജെസിയുടെയും മകള്‍ ലെന ജോണ്‍(23) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് പരീക്ഷയെഴുതാനായി ലെന കൊച്ചിയിലെത്തിയത്. പരീക്ഷയ്ക്കിടെ പെട്ടെന്നു കടുത്ത വയറുവേദന അനുഭവപ്പെടതോടെ സമീപത്തെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. തൃശൂര്‍ മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top