Section

malabari-logo-mobile

ജൂണ്‍ ഏഴുമുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

HIGHLIGHTS : Private bus strike from June 7

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഏഴുമുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം എന്നും ആവശ്യപ്പെട്ട് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളത്ത് ചേര്‍ന്ന ബസ്സുടമകളുടെ സംയുക്ത സമരസമിതിയുടെ യോഗത്തിലാണ് തീരുമാനം.

sameeksha-malabarinews

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കുക. ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!