
തിരൂര്‍: സ്വകാര്യ ബസ് കണ്ടക്ടറെ ഗുണ്ടാസംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും പണം കവരുകയും ചെയ്തതായി പരാതി. തിരൂര്‍ ചാലിയം റൂട്ടിലോടുന്ന വിസ്‌നേഷ് ബസിലെ കണ്ടക്ടറും ബസ് തൊഴിലാളി യൂണിയന്‍ (സിഐ ടിയു) പ്രവര്‍ത്തകനുമായ അറഫാദിനെയാണ് കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി മുറിവഴിക്കലില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചത്. അറഫാദിന്റെ കൈയിലുണ്ടായിരുന്ന മൂന്ന് ദിവസത്തെ കളക്ഷനും 10,000 രൂപയും മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവയും അക്രമിസംഘം കവര്‍ന്നു.
പരിക്കേറ്റ അറഫാദിനെ നാട്ടുകാരും ബന്ധുക്കളമാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരൂര്‍ പൊലീസ് കേസെടുത്തു. പ്രതി കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സ്വകാര്യ ബസ് തൊഴിലാളി യൂണിയന്‍ (സിഐടിയു) തിരൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള സമരം ആരംഭിക്കുമെന്നും ഭാരവാഹികളായ വി ചന്ദ്രശേഖരന്‍, ജാഫര്‍ ഉണ്ണിയാല്‍ എന്നിവര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



