HIGHLIGHTS : Four-member robbery gang arrested
താമരശേരി: വന്‍ കവര്‍ച്ച ആസൂത്രണം ചെയ്ത് താമരശേരിയിലെത്തിയ നാലംഗ മോഷണസംഘം അറസ്റ്റില്‍. മലപ്പുറം പോത്തുകല്‍ മുണ്ടേരി പാടിക്കര വീട്ടില്‍ ദേവന്‍ (19), ബാലുശേരി തിരുവോട് പാലോളി ലക്ഷംവീട്ടില്‍ വീരന്‍ (19), വയനാട് കമ്പളക്കാട് ചെറുവാടിക്കുന്ന് വീട്ടില്‍ അജി (24), പുനത്ത് കുണ്ടുകുളങ്ങര വീട്ടില്‍ രതീഷ് (20) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച പുലര്‍ച്ചെ നാലിന് അമ്പായത്തോടുവച്ച് ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ലോറിക്കരികില്‍ നില്‍ക്കു കയായിരുന്ന സംഘം സമീപത്തെ ഷെഡില്‍നിന്ന് എന്തോ എടുത്ത് വണ്ടിയിലിടുന്നത് പട്രോളിങ്ങിനെത്തിയ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതിനിടെ വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചസംഘത്തെ പൊലീസ് തടയുകയും പിടികൂടുകയുമായിരുന്നു.
വാഹന ത്തില്‍നിന്ന് ആക്രി സാധനങ്ങളും ബാറ്ററി, വെല്‍ഡിങ് മെഷിന്‍, പമ്പ് സെറ്റുകള്‍, വാഹനങ്ങളുടെ റേഡി യേറ്റര്‍ എന്നിവ കണ്ടെത്തി. മോഷ ണം നടത്താനുള്ള ഗ്യാവെല്‍ ഡര്‍, കട്ടര്‍, സ്പാനര്‍, സ്‌കൂ ഡ്രൈവര്‍ തുടങ്ങിയവയും പിടിച്ചെ ടുത്തു. വര്‍ക്ക് ഷോപ്പില്‍നിന്ന് മോ ഷ്ടിച്ചുകൊണ്ടുവരികയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെയും വാഹനത്തെയും കസ്റ്റ ഡിയിലെടുത്തു. മലപ്പുറം നിലമ്പു രില്‍നിന്നാണ് ജെസിബിയുടെ ബാ റ്ററിയും മറ്റ് സാധനങ്ങളും കവര്‍ന്ന ത്. ഇവരെ താമരശേരി കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ സുജാത്, സീനിയര്‍ സിപിഒ അബ്ദുല്‍ റഫീഖ്, ഹോം ഗാര്‍ഡ് ജയപ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു