പ്രധാനമന്ത്രി കൊച്ചിയിലെത്തി

കൊച്ചി: പ്രധാന മന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി കൊച്ചിയില്‍ വന്നിറങ്ങിയത്. നാവിക സേനയുടെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധിയായി വ്യവസായ മന്ത്രി പി രാജീവ്, സൈനിക മേധാവികള്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, ചീഫ് സെക്രട്ടറി വി പി ജോയ്, ഹൈബി ഈഡന്‍ എംപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

റോഡ് ഷോയില്‍ ഇരുവശത്തും നിന്ന ജനത്തെ അഭിവാദ്യം ചെയ്ത് മോഡി. ആദ്യം വാഹനത്തില്‍ സഞ്ചരിച്ച പ്രാധനമന്ത്രി പിന്നീട് റോഡിലിറങ്ങി ഇരുവശത്തും നിന്ന ആളുകളെ അഭിസംബോധന ചെയ്താണ് മുന്നോട്ട് നീങ്ങിയത്.

റോഡ് ഷോയ്ക്ക് ശേഷം യുവം വേദിയില്‍ പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top