അഖിലേന്ത്യാ സോഫ്റ്റ് ബേസ് ബോള്‍ കാലിക്കറ്റിനെ ബുര്‍ഹാനും അനഘയും നയിക്കും
കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ സോഫ്റ്റ് ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് പുരുഷ ടീമിനെ മുഹമ്മദ് ബുര്‍ഹാനും (ഫാറൂഖ് കോളേജ്), വനിതാ ടീമിനെ അനഘയും (വിമല കോളേജ് തൃശൂര്‍) നയിക്കും. പുരുഷ ടീമംഗങ്ങള്‍ – മുഹമ്മദ് വഫാ ഇസ്മയില്‍, എസ്. വിഷ്ണു, സി.എസ്. യാദവ്, പി.ജി. അഭിജിത്, കുര്യന്‍ ജേക്കബ് (ഫാറൂഖ് കോളേജ്), സി.എസ്. വൈഷ്ണവ് (അമല്‍ കോളേജ് നിലമ്പൂര്‍), പി. ഫഹദ് (ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്), എന്‍.കെ. അജ്മല്‍ റാസി, ടി. മുഹമ്മദ് സഹദ്, എന്‍.കെ. മുഹമ്മദ് ഷൈജല്‍, അബ്ദുല്‍ ബാസിത് (ആര്‍ട്‌സ് കോളേജ് കോഴിക്കോട്), മൃദുല്‍ കൃഷ്ണന്‍ (സര്‍വകലാശാലാ ക്യാമ്പസ്), ഇ.ആര്‍. ജിതിന്‍, കെ. മുഹമ്മദ് യാസിര്‍, മുഹമ്മദ് സഫ്‌വാന്‍, അമല്‍ ആനന്ദ്, ലിബിന്‍ നാഥ് (ടി.എം.ജി. കോളേജ് തിരൂര്‍). വനിതാ ടീമംഗങ്ങള്‍ – ടി. സ്‌നേഹ, ആര്യ, ഋഥിക ശ്യാം, പി. വിസ്മയ (വിമല കോളേജ് തൃശൂര്‍), വി. സ്‌നേഹ, അഷിക പ്രകാശ്, ഫിദ, നുസൈറ (ഫാറൂഖ് കോളേജ്), അശ്വനി, വി. ദിവ്യ, കെ. കാവ്യ (മേഴ്‌സി കോളേജ് പാലക്കാട്), എം. ഐശ്വര്യ, ആര്‍ഷ സത്യന്‍ (അമല്‍ കോളേജ്), പൂജ വി. നായര്‍ (സര്‍വകലാശാലാ കാമ്പസ്), എം. ആതിര (ജി.സി.പി. കോഴിക്കോട്), വിനയ (സെന്റ് മേരീസ് തൃശൂര്‍), ശ്രേയ (സി.യു.സി. ചക്കിട്ടപ്പാറ). പരിശീലകര്‍ – കെ.ഇ. നിസാര്‍, എന്‍. ഷിഹാബുദ്ദീന്‍, ടി.യു. ആദര്‍ശ്. മാനേജര്‍മാര്‍ – ഡോ. നാഫി ചെറേപ്പുറത്ത്, റീമനാഥ്. 26-ന് രാവിലെ 8 മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തിലെ രണ്ട് മൈതാനങ്ങളിലായി ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. വൈകീട്ട് 4 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. 29-നാണ് ഫൈനല്‍ മത്സരങ്ങള്‍. നിലവിലെ പുരുഷ വനിതാ ചാമ്പ്യന്‍മാരാണ് കാലിക്കറ്റ് ടീം.
സര്‍വകലാശാലയില്‍ സ്പേസ് ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ത്രിദിന സ്പേസ് ക്യാമ്പ് നടത്തുന്നു. ഊരാളുങ്കല്‍ സ്പേസ് ക്ലബ്ബുമായി സഹകരിച്ച് മെയ് എട്ട് മുതല്‍ 10 വരെ സര്‍വകലാശാലാ കാമ്പസിലെ ആര്യഭട്ട ഹാളിലാണ് പരിപാടി. ഐ.എസ്.ആര്‍.ഒ., വി.എസ്.എസ്.സി., എന്‍.ഐ.ടി., കാലിക്കറ്റ് സര്‍വകലാശാലാ എന്നിവിടങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരും അധ്യാപകരും പ്രഭാഷണം നടത്തും. എട്ടിന് രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ശാസ്ത്ര പ്രചാരണത്തിനായി നടത്തുന്ന പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ബി.ടെക്. ഹെല്‍പ് ഡസ്‌ക്
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. കീം എന്‍ട്രന്‍സ്, ബി.ടെക്. പ്രവേശനം, എന്‍.ആര്‍.ഐ. പ്രവേശനം തുടങ്ങിയ സംശയങ്ങള്‍ക്ക് ഹെല്‍പ് ഡസ്‌കുമായി ബന്ധപ്പെടാം. ഫോണ്‍ 0494 24000223, 9567172591.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
ആറാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മെയ് 2-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 12 വരെ അപേക്ഷിക്കാം.
പരീക്ഷ
ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് 8-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




