കാണാതായ വൈദികന്‍ മരിച്ചനിലയില്‍

കോട്ടയത്ത് ഇന്നലെ വൈകീട്ട് കാണാതായ വൈദികന്‍ മരിച്ചനിലയില്‍. പുന്നത്തറ സെന്റ് ജോര്‍ജ്ജ് പള്ളിവികാരി ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയല്‍ ആണ് മരിച്ചത്.

് കോട്ടയം അയര്‍കുന്നത്തെ പള്ളിവളപ്പിലെ കിണറ്റിലാണ് വൈദികന്റ മൃതദേഹം കണ്ടത്ത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തെത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം കോട്ടയം മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ആയി കൊണ്ടുപോകും.

ഇന്നലെ രാവിലെ 11 മണിവരെ അദ്ദേഹം പള്ളിയിലുണ്ടായതായി പറയപ്പെടുന്നു.

പള്ളിയില്‍ അടുത്ത കാലത്ത് ഉണ്ടായ തീപിടുത്തത്തില്‍ ചില രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. നാലുപേര്‍ക്ക് പൊള്ളലേറ്റിരുന്നു.ഇതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് വൈദികന്‍ ഇവിടെ ചാര്‍ജ്ജ് എടുത്തുത്.

Share news
error: Content is protected !!
Scroll to Top