തിരൂരങ്ങാടിയില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കി

തിരൂരങ്ങാടി: കാലവര്‍ഷം ശക്തിപ്പെട്ട സാഹചര്യത്തില്‍ തിരൂരങ്ങാടി നഗരസഭ ദുരന്തനിവാരണഭാഗമായി സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ത്തു. ദുരന്തനിവാരണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. കണ്‍ട്രോള്‍ റൂം തുറന്നു, ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കാനും തീരുമാനിച്ചു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ഒരുക്കമാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ യോഗതതെ അറിയിച്ചു.

വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കൂട്ടായ്മകള്‍ രൂപികരിച്ചു. മേഖലടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരും. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. വയനാടിലെ ദുരിത ബാധിതരെ സഹായിക്കാനും യോഗം അഭ്യാര്‍ത്ഥിച്ചു. വയനാട് ദുരന്തത്തില്‍ അനുശോചിച്ചു.

ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിപി ഇസ്മായില്‍ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ, ഇപി ബാവ, സിപി സുഹ്റാബി, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗ്രീനിവാസന്‍, സെക്രട്ടറി മുഹ്സിന്‍, ആസ്പ്ത്രി സൂപ്രണ്ട് പ്രഭുദാസ്. നഗരസഭ സൂപ്രണ്ട് നാസിം, എച്ച് ഐ സുരേഷ്, വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. നഗരസഭയിലെ വെള്ളം കയറിയ വിവിധ പ്രദേശങ്ങളില്‍ ഭരണസമിതി സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top