
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രയുക്തി ജോബ്ഫെസ്റ്റ് ഒക്ടോബര്‍ 26 ന് രാവിലെ 10 .30 ന് പരപ്പനങ്ങാടി ഐ.ടി.ഐയില്‍ നടക്കും. നാപ്പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ ആയിരത്തിഅഞ്ഞൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട് .ജോബ്ഫെയറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം രാവിലെ 10 .30 നു പരപ്പനങ്ങാടി ഐ.ടി.ഐയില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉപയോഗിക്കാം. വിവരങ്ങള്‍ക്ക്: 0483 2734737 , 8078 428 570.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



