
ടീന്‍ ഇന്ത്യ തിരൂരങ്ങാടി ഏരിയ പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫെസ്റ്റില്‍ ഫാറൂഖ് നഗര്‍ കൊടിഞ്ഞിയെ കീഴടക്കി ഉള്ളണം ചാമ്പ്യന്‍മാരായി. എട്ട് ടീമുകള്‍ മറ്റുരച്ച കൗമാര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമ റഹീം, കെ. കെ ഷൗക്കത്തലി , പി. കെ. അബൂബക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
മത്സരങ്ങള്‍ക്കായി അണിനിരന്ന കളിക്കാര്‍ പ്ലകാര്‍ഡുകളും ഫോട്ടോകളും ഉയര്‍ത്തി പ്പിടിച്ച് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തിയത് ശ്രദ്ധേയമായി.
വിജയികള്‍ക്ക് ജെഐഎച്ച് ഏരിയ പ്രസിഡണ്ട് കെ. കെ ഷൗക്കത്തലി സമ്മാനങ്ങള്‍ നല്‍കി. ഇന്‍സമാം എന്‍. കെ , തയ്യില്‍ ഗസ്സാലി, ആര്‍.ബീരാന്‍ കുട്ടി, ഹസ്സന്‍ ചുള്ളിക്കുന്ന്, ഇ.കെ ബഷീര്‍, റാസിഖ് പള്ളിപ്പടി തുടങ്ങിയവര്‍ സന്നിഹിതരായി. ഷുക്കൂര്‍ കൊടിഞ്ഞി, ഖാലിദ് പുളിക്കലകത്ത് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



