പ്രത്യക്ഷ മഹാഗണപതിഹോമവും ആനയൂട്ടും

പരപ്പനങ്ങാടി:നെടുവ പഴയതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ രാമായണ മാസത്തോടനുബന്ധിച്ച് കര്‍ക്കടകം ഒന്നിന്
പ്രത്യക്ഷ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു.

ആനയൂട്ട്, പ്രത്യക്ഷ മഹാഗണപതിഹോമം, തുടങ്ങി വിശേഷാല്‍ വഴിപാടുകള്‍ക്ക് ക്ഷേത്രം തന്ത്രി പന്തലക്കോട്ടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി പുത്തന്‍മഠത്തില്‍ ഗിരീഷ് നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു.

കര്‍ക്കിടക മാസം 31 വരെ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടായി ഭഗവതിസേവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top