HIGHLIGHTS : Pratap Pothan passed away

തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
മദ്രാസ് പ്ലയേഴ്‌സ് എന്ന തിയേറ്റര്‍ ഗ്രൂപ്പിലെ അഭിനേതാവായിരുന്ന പ്രാപിന്റെ അഭിയ മികവ് കണ്ട ഭരതനാണ് അദേഹത്തെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. പിന്നീട് തകര, ചാമരം,ലോറി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

1952 ല്‍ തിരുവനന്തപുരത്ത് കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മയുടെയും മകനായാണ് പ്രതാപ് പോത്തന്റെ ജനനം. പിതാവ് അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു. നിര്‍മ്മാതാവ് ഹരിപോത്തന്‍ മൂത്ത സഹോദരനാണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി എ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി.
തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.
1981 ല്‍ ചലച്ചിത്രതാരമായിരുന്ന രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതയായി. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം കഴിച്ചെങ്കിലും 2012 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന ഒരുമകളുണ്ട്.