Section

malabari-logo-mobile

ഷാഹനയ്‌ക്കൊപ്പം ഇനി പ്രണവ് ഇല്ല

HIGHLIGHTS : Pranav, who received a lot of attention through social media, passed away

തൃശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ പ്രണവ് അന്തരിച്ചു. 31 വയസ്സായിരുന്നു.വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം പൂര്‍ണമായും തളര്‍ന്ന പ്രണവ് തൃശൂര്‍ കണ്ണിക്കര സ്വദേശിയാണ്.

ശരീരം തളര്‍ന്ന പ്രണവിന്റെയും ഷഹാനയുടെയും വിവാഹം ഏറെ ചര്‍ച്ചയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ പ്രണവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

sameeksha-malabarinews

പ്രണവ് ഷഹാന എന്ന പേരിലാണ് ഇദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ ഷാഹനയെ 2022 മാര്‍ച്ച് നാലിനാണ് പ്രണവ് വിവാഹം കഴിച്ചത്. ഏറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷാഹന പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.

എട്ടുവര്‍ഷം മുന്‍പ് കുതിരത്തടം പൂന്തോപ്പില്‍ വെച്ച് നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ചാണ് പ്രണവിന് അപകടം സംഭിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പ്രണവിന്റെ ശരീരം പൂര്‍ണമായി തളര്‍ന്നുപോവുകയായിരുന്നു.മണപ്പറമ്പില്‍ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ് പ്രണവ്.

സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു പ്രണവിന്റെ ജീവിതം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!