Section

malabari-logo-mobile

ആധാര്‍- വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍: പ്രക്രിയ ത്വരിതപ്പെടുത്തണം: ജില്ലാ കളക്ടര്‍

HIGHLIGHTS : Aadhaar-voter list linking: Process to be expedited: District Collector

മലപ്പുറം:ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടര്‍പട്ടികയുടെ ശുദ്ധീകരണം എന്നീ ലക്ഷ്യങ്ങളോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച ആധാര്‍ നമ്പര്‍  വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍ പ്രക്രിയ ജില്ലയില്‍ 63.63 ശതമാനം പൂര്‍ത്തിയായതായും കളക്ടര്‍ അറിയിച്ചു. 2023 ഫെബ്രുവരി 16 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 3218859 വോട്ടര്‍മാരാണുള്ളത്. ഇതില്‍  2048247 പേരാണ് ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നും താഴെ പറയുന്ന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ലിങ്കിങ് നടത്താമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍
വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ നാല് മാര്‍ഗങ്ങളിലൂടെ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ് (VOTER HELPLINE APP-V.H.A), https://voterportal.eci.gov.in/ എന്ന വോട്ടര്‍ പോര്‍ട്ടല്‍ എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ചും ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന ഫോം ആറ് ബിയില്‍ സമര്‍പ്പിച്ചും ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം.
പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതി.

sameeksha-malabarinews

വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ:
– https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.
– വോട്ടര്‍ രജിസ്ട്രേഷന്‍ (Voter Registration) എന്ന ഓപ്ഷനില്‍ അമര്‍ത്തുക. തുടര്‍ന്ന് ഏറ്റവും അവസാന ഓപ്ഷന്‍ ആയ ഇലക്ട്രല്‍ ഓഥന്റിക്കേഷന്‍ (Electoral Authentication -Form 6B ) എന്നതില്‍ അമര്‍ത്തുക.
– Let’s Start എന്ന ഓപ്ഷന്‍ അമര്‍ത്തുക.
– ഒറ്റത്തവണ പാസ് വേര്‍ഡ് (OTP) ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക, ശേഷം ഒറ്റത്തവണ പാസ് വേര്‍ഡ് നല്‍കി Verify എന്ന ഓപ്ഷന്‍ അമര്‍ത്തുക.
– Yes, I have Voter ID Card Number എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് Next അമര്‍ത്തുക.
– വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും സംസ്ഥാനവും നല്‍കി Fetch Details എന്ന ഓപ്ഷനില്‍ അമര്‍ത്തുക.
– നിങ്ങളുടെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും നല്‍കി Proceed എന്ന ഓപ്ഷനില്‍ അമര്‍ത്തുക.
– വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കി Confirm അമര്‍ത്തുക.
– തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന റഫറന്‍സ് ഐഡി സൂക്ഷിച്ച് വയ്ക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!