എക്‌സ് ഇന്ത്യയുടെ ടോപ് ടെന്‍ ഹാഷ് ടാഗ് ലിസ്റ്റില്‍ ഇടംനേടി നടന്‍ പ്രഭാസ്

ന്യൂഡല്‍ഹി: എക്‌സ് ഇന്ത്യയുടെ ടോപ് ടെന്‍ ഹാഷ് ടാഗ് ലിസ്റ്റില്‍ ഇടം നേടി നടന്‍ പ്രഭാസ്. കഴിഞ്ഞ മാസങ്ങളില്‍ എക്‌സില്‍ (ട്വിറ്റര്‍) ഏറ്റവും കൂടുതല്‍ ഹാഷ് ടാഗുകള്‍ ലഭിച്ച ഇന്ത്യന്‍ നടന്‍ എന്ന നേട്ടമാണ് ഇപ്പോള്‍ പ്രഭാസിനെ തേടി എത്തിയിരിക്കുന്നത്. എക്‌സ് ഇന്ത്യയുടെ ഏറ്റവും പുതിയ ലിസ്റ്റിലാണ് പ്രഭാസ് സ്ഥാനം പിടിച്ചത്. ഹാഷ് ടാഗുകളില്‍ എഴാം സ്ഥാനമാണ് പ്രഭാസിന്.

സലാറാണ് ഒടുവില്‍ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം. മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ ചിത്രം നേടിയിരുന്നു. പ്രഭാസിന്റെ പുതിയ ചിത്രം കല്‍ക്കി 2898 എഡി’ മെയ് 9 ന് റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് കല്‍ക്കിയിലെ പ്രഭാസിന്റെ ക്യരാക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മിക്കുന്നത്. 600 കോടി രൂപയാണ് സയന്‍സ് ഫിക്ഷനായി ഒരുക്കുന്ന ‘കല്‍ക്കി 2898 എഡി’യുടെ ബജറ്റ്. സന്തോഷ് നാരായണനാണ് സംഗീതം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top