എടപ്പാള്‍ :എടപ്പാളില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു. അമ്മയെ രക്ഷപ്പെടുത്താന്‍ കിണറ്റില്‍ ചാടിയ മകന് പരിക്ക്. തട്ടാന്‍പടി സ്വദേശിനി തറക്കല്‍ നാറാത്തറയില്‍ തങ്കമ്മു (75)ആണ് മരിച്ചത്
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് തങ്കമ്മു കിണറ്റില്‍ വീണത്. രക്ഷപ്പെടുത്താനായി മകന്‍ മോഹനന്‍ പുറകെ ചാടി തുടര്‍ന്ന് നാട്ടുകാരും പൊന്നാനി ഫയര്‍ ഫോഴ്സും ചേര്‍ന്ന് ഇരുവരേയും കരക്ക് കയറ്റി എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തങ്കമ്മുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മോഹനന്‍ ചികിത്സയില്‍ ആണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



