മിനി ഊട്ടിയില്‍ സ്‌കൂള്‍ ബസ്സിനു പിറകില്‍ ബൈക്കിടിച്ചു അപകടം; പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, കൂട്ടുകാരന് പരിക്ക്

മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയില്‍ സ്‌കൂള്‍ ബസ്സിനു പിറകില്‍ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വേങ്ങര കിളിനക്കോട് വില്ലന്‍ വീട്ടില്‍ സിനാന്‍ (16) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സിനാന്‍ ചേറൂര്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. മിനി ഊട്ടിയില്‍ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ബൈക്ക് ബസ്സിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ ഇറക്കാന്‍ നിര്‍ത്തിയിട്ടതായിരുന്നു ബസ്. പരുക്കേറ്റവരെ നാട്ടുകാരാണ് ഉടന്‍ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടം സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കുന്നതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top