Section

malabari-logo-mobile

പോക്സോ കേസുകളുടെ അതിവേഗ വിചാരണക്കായി തിരൂരിലും മഞ്ചേരിയിലും രണ്ട് പ്രത്യേക കോടതികള്‍ ആരംഭിക്കുന്നു

HIGHLIGHTS : For speedy trial of poxo cases Two separate courts will be set up at Tirur and Manjeri

മലപ്പുറം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പോക്സോ കേസുകളുടെ അതിവേഗ വിചാരണക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമാകുന്നു. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്ട്രാക്ക് കോടതികള്‍ ആരംഭിക്കുന്നത്. ലൈംഗിക കേസുകളും പോക്സോ കേസുകളും നിരന്തരം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പരമാവധി വേഗത്തില്‍ തീര്‍പ്പാക്കുകയാണ് പുതിയ കോടതികളുടെ ലക്ഷ്യം.

രണ്ട് വര്‍ഷത്തിനകം പരമാവധി കേസുകള്‍ക്ക് തീര്‍പ്പുകല്പ്പിച്ച് ജനകീയ പരാതികള്‍ പരമാവധി കുറക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

sameeksha-malabarinews

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ നവംബര്‍ രണ്ട് ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ കോടതി സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ തലത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ ജില്ലാ ജഡ്ജി, ജഡ്ജിമാര്‍, അഭിഭാഷകര്‍, ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍, പ്രാദേശിക ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!