സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. 6.30 നും 11.30 നും ഇടയില്‍ 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന് കെഎസ്ഇബി അറിയിച്ചു.

നഗരമേഖലകളെയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനമേഖകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.

രണ്ടുദിവസത്തിനുള്ളില്‍ നിയന്ത്രണം പിന്‍വലിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വോള്‍ട്ടേജ് കുറച്ച് വൈദ്യുതി ഉപഭോഗം കുറക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.ഇതിലൂടെ മാത്രം പ്രതിദിനം 130 മെഗാവാട്ട് പ്രതിദിനം കുറക്കാന്‍ സാധിക്കുമെന്നാണ് വിവരം.രാജ്യത്തെ വിവിധ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തില്‍ കുറവുവന്നിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു.നിലവില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഒരു മണിക്കൂറിലേറെ പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top