തിരൂര്‍: പോസ്റ്റല്‍ സൂപ്രണ്ടിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ എന്‍എഫ്പിഇ ആരംഭിച്ച ധര്‍ണ്ണ എന്‍എഫ്പിഇ സംസ്ഥാന കണ്‍വീനര്‍ പി.കെ. മുരളീധരന്‍ ഉല്‍ഘാടനം ചെയ്തു.
ഇന്നത്തെ പ്രക്ഷോഭം സൂചന മാത്രം ആണെന്നും ജീവനക്കാരെ ട്രോഹിക്കുന്ന, നടപടികള്‍ തുടര്‍ന്നാല്‍ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് പി.കെ. മുരളീധരന്‍ അറിയിച്ചു.
ധര്‍ണ സമരത്തിന് പി. ഹൃഷികേശ് കുമാര്‍, ടി.പി.പരമേശ്വരന്‍ , കെ. അബ്ദുള്ള, സി.പി ബഷീര്‍, എം.പി. ശ്രീനിവാസന്‍, കെ.വി. ഷീജ എന്നിവര്‍ നേതൃത്വം നല്‍കി. ഡിവിഷണല്‍ പ്രസിഡന്റ് പി.വി. സുധീര്‍ അദ്ധ്യക്ഷത വഹിച്ചു . ഡിവിഷണല്‍ സിക്രട്ടറി എം.കെ. സനൂപ് സ്വാഗതവും റിജേഷ് നന്ദിയും പറഞ്ഞു




