തിരൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ പന്നി പരിഭ്രാന്തിപടര്‍ത്തി

തിരൂര്‍: പയ്യനങ്ങാടി മൈലാഞ്ചിക്കാട് റോഡിലെ മണ്ടകത്തിങ്ങല്‍ മുഹമ്മദലിയുടെ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പന്നി വീണത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

രാവിലെ മുറ്റമടിക്കുന്നതിനിടയില്‍ കിണറ്റിനുള്ളില്‍ ശബ്ദം കേട്ടതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റെിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉച്ചക്ക് ഒന്നരയോടെ നാട്ടുകാരും നിലമ്പൂരില്‍ നിന്നെത്തിയ ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റെ് ഫോഴ്‌സും ചേര്‍ന്നാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. കരക്ക് കയറ്റാനായി കയര്‍ കെട്ടി വലിക്കുന്നതിനിടെ കയര്‍പൊട്ടിയതോടെ വീണ്ടും കിണറ്റിലേക്ക് വീണതിനെ തുടര്‍ന്ന് ഏറെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ആദ്യമായാണ് ഇത്തരത്തിലൊരു സംഭവമുണ്ടാവുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ചയാണ് മുഹമ്മദലിയുടെ വീട്ടില്‍ വീട്ടില്‍ വിവാഹം നടന്നിരുന്നത്.

 

Share news
error: Content is protected !!
Scroll to Top