Section

malabari-logo-mobile

ഭിന്നശേഷിക്കാര്‍ക്ക് തപാല്‍ വോട്ട്: അംഗപരിമിത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ദ്ദേശം

HIGHLIGHTS : Postal votes for dissidents

തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അംഗപരിമിത സര്‍ട്ടിഫിക്കറ്റ് അടിയന്തിരമായി ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി എല്ലാ ഗ്രാമപഞ്ചായത്ത് തലത്തിലും മാര്‍ച്ച് 15 ന് മുന്‍പ് മെഡിക്കല്‍ ബോര്‍ഡ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യണം. ഇതോടനുബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും കമ്മീഷണര്‍ ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!