Section

malabari-logo-mobile

അവശ്യ സര്‍വീസുകാരുടെ വോട്ടെടുപ്പ് നാളെ മുതല്‍

HIGHLIGHTS : മലപ്പുറം:അവശ്യ സര്‍വീസായി വിജ്ഞാപനം ചെയ്ത വകുപ്പുകളില്‍ തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ പോയി വോട്ടുചെയ്യാന്‍ സാധിക്കാത്ത പ്രത്യേകമായി അപേക്...

മലപ്പുറം:അവശ്യ സര്‍വീസായി വിജ്ഞാപനം ചെയ്ത വകുപ്പുകളില്‍ തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ പോയി വോട്ടുചെയ്യാന്‍ സാധിക്കാത്ത പ്രത്യേകമായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് നാളെ (മാര്‍ച്ച് 28) മുതല്‍ 30 വരെ അതത് നിയോജകമണ്ഡലത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളില്‍ വോട്ട് ചെയ്യാം.

രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വോട്ടുചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും, ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും വോട്ടിങ് സമയത്ത് ഹാജരാക്കി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

sameeksha-malabarinews

വിവിധ മണ്ഡലങ്ങളില്‍ സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍

കൊണ്ടോട്ടി- മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരം
ഏറനാട്- അരീക്കോട് ജി.എല്‍.പി.എസ്
നിലമ്പൂര്‍- നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
വണ്ടൂര്‍- വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
മഞ്ചേരി- വെട്ടിക്കാട്ടിരി ജി.എല്‍.പി സ്‌കൂള്‍
പെരിന്തല്‍മണ്ണ- പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
മങ്കട- മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
മലപ്പുറം- ജില്ലാ ലേബര്‍ ഓഫീസ്
വേങ്ങര- വേങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
വള്ളിക്കുന്ന് – കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
തിരൂരങ്ങാടി- തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
താനൂര്‍ -താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
തിരൂര്‍- തിരൂര്‍ ജി.എം.യു.പി സ്‌കൂള്‍
കോട്ടക്കല്‍ -കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
തവനൂര്‍- അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഓഫീസ്, എടപ്പാള്‍
പൊന്നാനി- പൊന്നാനി എ.വി.എച്ച്.എസ് സ്‌കൂള്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!