മണ്ണിടിച്ചില്‍ സാധ്യത; മൂന്നാര്‍ ഗ്യാപ് റോഡില്‍ രാത്രി യാത്രയും പകല്‍ സമയത്ത് പാര്‍ക്കിങ്ങും നിരോധിച്ചു

തൊടുപുഴ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍, കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല റോഡ് ഗതാഗതം 18, 19 തീയതികളില്‍ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പഴ്സന്‍ കൂടിയായ കളക്ടര്‍ ഉത്തരവിട്ടു.

മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പാറക്കഷണങ്ങള്‍ റോഡിലേക്ക് പതിക്കുവാന്‍ ഇടയുള്ളതിനാല്‍ പകല്‍ സമയത്ത് പാര്‍ക്കിങ്ങും നിരോധിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top