ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം

ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ധര്‍മ്മശാലയോട് അടുത്തുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഉയര്‍ന്ന അപകട സാധ്യതയുള്ള സീസ്മിക് സോണ്‍ 5ല്‍ വരുന്ന
പ്രദേശമാണ് കാംഗ്ര ജില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയും, മിന്നല്‍ പ്രളയവും മേഘവിസ്‌ഫോടനവും അനുഭവപ്പെട്ടുവരികയാണ് ഹിമാചല്‍ പ്രദേശില്‍. ഇതിനിടയിലാണ് ഭൂചലനവും ഉണ്ടായിരിക്കുന്നത്.

ഇന്ന് രാവിലെ അസമിലെ നാഗോണില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top