പോപ്പുലര്‍ ഫ്രണ്ട് ബന്ധം: നിലമ്പൂരില്‍ എന്‍ഐഎ റെയ്ഡ്

നിലമ്പൂര്‍: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധംപുലര്‍ത്തി എന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. നിലമ്പൂര്‍ മയ്യന്താനി സ്വദേശി ഉലുവാന്‍ ഷെബീറി (32)ന്റെ വീട്ടിലായിരുന്നു പരിശോധന. എന്‍ഐഎ കൊച്ചി യൂണിറ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ ദീപക് കുമാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ ആറോടെ തുടങ്ങിയ പരിശോധന ഒമ്പതിനാണ് അവസാനിച്ചത്.

നിലമ്പൂര്‍ ഡിവൈഎസ്പിയും പരിശോധനയില്‍ പങ്കെടുത്തു. ഷെബീര്‍ വീട്ടിലില്ലായിരുന്നു. ബിസിനസ് ആവശ്യത്തിന് ഡല്‍ഹിയിലാണെന്നാണ് വിവരം. ജൂണ്‍ എട്ടിനുമുമ്പ് ഷെബീറിനോട് എന്‍ഐഎയുടെ കൊച്ചി യൂണിറ്റിലും തുടര്‍ന്ന് പാറ്റ്‌ന ഓഫീസിലും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാണ് സംഘം മടങ്ങിയത്.

വാഹന കച്ചവട ഇടപാട് നടത്തുന്നയാളാണ് ഷെബീര്‍. നിലമ്പൂര്‍ പാടിക്കുന്ന് സ്വദേശിയായ ഇയാള്‍ ഒരുമാസം മുമ്പാണ് മയ്യന്താനിയിലെ വാടക വീട്ടിലേക്ക് മാറിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top